പുന്നമൂട് റെയിൽവേ ക്രോസിൽ അറ്റകുറ്റപ്പണി
അടിക്കടി അറ്റകുറ്റപ്പണികൾ നടക്കുന്ന പുന്നമൂട് റെയിൽവേ ലവൽ ക്രോസിലെ റെയിൽ പാളങ്ങൾക്കിടയിലെ മെറ്റലുകൾ ഇളകി അപായ സാധ്യതയേറി. ഏതാനും ദിവസം മുൻപ് പിഎസ്‌സി സ്ലീപ്പേഴ്സ് അറ്റകുറ്റപ്പണിയുടെ പേരിൽ ലവൽ ക്രോസ് അടച്ചിട്ടിരുന്നു. വീണ്ടും തുറന്നപ്പോൾ റെയിൽപാളത്തിനു സമീപത്തെ മെറ്റലുകൾ അങ്ങിങ്ങ് ഇളകി കിടക്കുന്ന സ്ഥിതിയും പിന്നാലെ രൂപപ്പെട്ട കുഴികളും അപകട ഭീഷണിയായി തുടർന്നു.
വർക്കല മേഖലയിൽ ഏറ്റവും അധികം വാഹനങ്ങൾ കടന്നുപോകുന്ന ലവൽ ക്രോസാണ് പുന്നമൂടിലേത്. വർക്കല–പാരിപ്പള്ളി റോഡിലെ പ്രധാന ഗേറ്റ് കൂടിയാണിത്. ലവൽ ക്രോസ് സുരക്ഷിതമാക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തമായി ഉയരുന്നു.
