സ്വർണമാല കവർച്ച: 2 പ്രതികൾ പിടിയിൽ
ചന്തയിൽ പോയി മടങ്ങുകയായിരുന്ന പയറ്റുവിള കിഴക്കരുക് പുത്തൻവീട്ടിൽ കമലാക്ഷി യുടെ ഒന്നേകാൽ പവൻ സ്വർണമാല കവർന്ന കേസിലെ പ്രതികൾ സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിൽ. വെള്ളിയാഴ്ചയാണ് സംഭവം. ചെങ്കൽ മര്യാപുരം ഇറപ്പക്കാണി പൊറ്റയിൽ വീട്ടിൽ മനോജ്(31), പെരുമ്പഴുതൂർ വടകോട് തളിയാഴ്ചൽ വീട്ടിൽ ജയകൃഷ്ണൻ(ജയൻ 42) എന്നിവരെയാണ് വിഴിഞ്ഞം എസ്എച്ച്ഒ ആർ.പ്രകാശ്, എസ്ഐമാരായ ദിനേശ്,എം.പ്രശാന്ത്,എഎസ്ഐ അജികുമാർ, എസ്സിപിഒമാരായ സുജിത്ത്, സതീഷ്, ഷെഫിൻ ജോൺ എന്നിവരുൾപ്പെട്ട പൊലീസ് സംഘം പിടികൂടിയത്.
