തിരുവനന്തപുരം : –
സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ ഉദ്യോഗസ്ഥരും, തിരുവനന്തപുരം എക്സൈസ്ഐ ബി പാർട്ടിയും, തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ തിരുവനന്തപുരത്തെ ഒരു പ്രമുഖ ഹോട്ടലിൽ താമസിച്ചിരുന്ന യൂണിറ്റിൽ നിന്നുമാണ് കഞ്ചാവ് പിടികൂടുകയായിരുന്നു. ഷൂട്ടിംഗ് നടന്നു കൊണ്ടിരിക്കുന്ന ബേബി ഗേൾ എന്ന ചിത്രത്തിലെ സ്റ്റണ്ട് ആർട്ടിസ്റ്റ് മഹേശ്വർ എന്നയാളിൽ നിന്നുമാണ് കഞ്ചാവ് കണ്ടെടുത്തത്.
കേസ് കണ്ടെടുത്ത പാർട്ടിയിൽ സ്റ്റേറ്റ് സ്ക്വാഡിലെ അംഗങ്ങളായ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർമാരായ കെ.വി.വിനോദ്, ടി. ആർ. മുകേഷ് കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.പ്രകാശ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) എം.വിശാഖ്, സിവിൽ എക്സൈസ് ഓഫീസർ വിജേഷ്, സിവിൽ എക്സൈസ് ഡ്രൈവർമാരായ വിനോജ് ഖാൻ സേട്ട്, അരുൺ എന്നിവരും, തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാനും സംഘവും ഉണ്ടായിരുന്നു. ദക്ഷിണ മേഖല ജോയിന്റ് എക്സൈസ് കമ്മീഷണർ ബി.രാധാകൃഷ്ണൻ സംഭവസ്ഥലത്ത് എത്തിച്ചേർന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകി.
