.
കടയ്ക്കാവൂർ.തേവർ നടയിൽ പഴഞ്ചിറ ഭാഗത്ത് നിന്ന് പകൽ 11.30 ഓടെ വന്ന കാവടിക്കാർ ആവശ്യപ്പെട്ടതിൻ പ്രകാരം കലാകാരന്മാരെ സ്റ്റേജിൽ കളിക്കുവാൻ അനുവദിച്ചതിനെ തുടർന്നാണ് സംഘർഷം. സ്റ്റേജിൽ കയറി കളിക്കുകയും തുടർന്ന് തമ്മിലടിച്ച് വൻ സംഘർഷത്തിലേക്ക് എത്തുകയുമായിരുന്നു. പിന്നീട് ഇവർ അന്നദാനം നടക്കുന്നിടത്ത് എത്തുകയും ഭക്ഷണത്തിൽ മണ്ണ് വാരി ഇടുകയും, ഉപദേശക സമിതി സെക്രട്ടറിയുടെ തലയ്ക്ക് വെട്ടി പരിക്കേല്പിക്കുകയും ചെയ്തു. പരിക്കേറ്റ സെക്രട്ടറിയെ കടയ്ക്കാവൂർ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. കടയ്ക്കാവൂർ പോലീസ് സ്ഥലത്തു എത്തി മേൽ നടപടികൾ സ്വീകരിച്ചു. ക്ഷേത്രത്തിൽ കടന്ന് കയറി ആക്രമണം നടത്തിയവരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്നു ക്ഷേത്ര കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ആവശ്യപ്പെട്ടു.
