ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി വരുന്ന ജനകീയ കവചത്തിന്റെ രണ്ടാം ഘട്ട എക്സിബിഷന്റെയും സെമിനാറിന്റെയും സമാപനസമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ വിനോദ്സെൻ ഉദ്ഘാടനം ചെയ്തു. പുളിമൂട്ടിൽ ബി രാജീവൻ അധ്യക്ഷത വഹിച്ച് അരവിന്ദ് ആര്യനാട് സ്വാഗതം പറഞ്ഞു. കുന്നത്തൂർ ജെ പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പ്രദീപ്നാരായണൻ, എ എം ഷാജി, എസ് കെ രാഹുൽ, റ്റി ബാലചന്ദ്രൻ, ജോൺ സുന്ദർരാജ്, സലിം കുളപ്പട, ബിബിൻ ബാലചന്ദ്രൻ,ഷമീർ, എൻ കെ രാജൻ, സജി പടിപ്പുര, ഷിബു, ബിബിൻ, വിജേഷ് പി വി, ജയകാന്ത്, റോബർട്ട് വത്സകം, അനന്തു ജി കൃഷ്ണൻ,പ്രിയ, കാവേരി, സിമി ജാസ്മിൻ, ഹരിത തുടങ്ങിയവർ സംസാരിച്ചു.
