ആറ്റിങ്ങൽ:-ലോക തൊഴിലാളി ദിനമായ മെയ് ഒന്നിന് താലൂക്ക് ആസ്ഥാനമായ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് എസ്. എസ് പ്ലാസാ മന്ദിരത്തിന് മുന്നിൽ രാവിലെ 8 മണിക്ക് താള മേളങ്ങളുടെ അകമ്പടിയോടെ പതാകദിനാചരണവും മെയ്ദിന സന്ദേശവിളമ്പരവും നടത്താൻ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ ചേർന്ന ചിറയിൻകീഴ് – വർക്കല താലൂക്ക് ഐ. എൻ. റ്റി. യൂ. സി അഫിലിയേറ്റഡ് സംഘടനകളുടെ സംയുക്ത സമ്മേളനം തീരുമാനിച്ചു. രാവിലെ 7 മണിക്ക് എല്ലാ യൂണിറ്റ് ആസ്ഥാനങ്ങളിലും പതാകകൾ ഉയർത്താനും ആറ്റിങ്ങൽ നടക്കുന്ന മെയ് ദിന പരിപാടിയിൽ പങ്കെടുക്കുന്നതിനും തീരുമാനിച്ചു.
താലൂക്ക് തല പരിപാടകൾക്ക് ശേഷം തിരുവനന്തപുരത്ത് നടക്കുന്ന മെയ് ദിന റാലിയിൽ മുഴുവൻ തൊഴിലാളകളും പങ്കെടുക്കേണ്ടതാണെന്ന് ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ആറ്റിങ്ങൽ അജിത്
അറിയിക്കുകയുണ്ടായി.
സമ്മേളനത്തിൽ ആറ്റിങ്ങൽ അജിത്, ചെറുവയ്ക്കൽ പദ്മകുമാർ,എൻ. ആർ ജോഷി,ചെറുനാരകംകോട് ജോണി, എസ്. ശ്രീരംഗൻ,മണനാക്ക് ഷിഹാബ്, ശാസ്തവട്ടം രാജേന്ദ്രൻ, വി. ചന്ദ്രിക, ആലകോട് സഫീർ, സലിം പാണന്റെമുക്കു സലിം,കടക്കാവൂർ അശോകൻ, ഊരുപൊയ്ക അനിൽ, ജയ വക്കം, ഷീജ ആറ്റിങ്ങൽ ചിലമ്പിൽ സുരേഷ് എന്നിവർ സംസാരിച്ചു.
