ആറ്റിങ്ങൽ : ആറ്റിങ്ങൽ ജനമൈത്രി പോലീസിന്റെയും എസ് സി എസ് ടി മോണിറ്ററിംഗ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ആറ്റിങ്ങലിൽ ബോധവൽക്കരണ സെമിനാറും ക്ലാസും നടത്തി രാസ ലഹരിയെ വലിച്ചെറിയൂ.. ജീവിതമാകുന്ന ലഹരിയെ വാരി വാരി പുണരൂ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുവാൻ. ആറ്റിങ്ങൽ മൂന്നു മുക്ക് ശ്രീ ചിത്തിര തിരുനാൾ റസിഡൻസ് അസോസിയേഷൻ ഹാളിൽ വച്ച് നടന്ന ലഹരി മുക്ത പ്രയാണം സെമിനാറിൽ ആറ്റിങ്ങൽ ഡിവൈഎസ്പി മഞ്ജു ലാൽ അധ്യക്ഷത വഹിച്ചു റൂറൽ ജില്ലാ പോലീസ് സൂപ്രണ്ട് സുദർശൻ ഐപിഎസ് ഉദ്ഘാടനം നിർവഹിച്ചു പ്രോഗ്രാം കൺവീനർ ആർ. ദിലീപ് കുമാർ സ്വാഗതവും ആറ്റിങ്ങൽ എസ് എച്ച് ഒ ഗോപകുമാർ സബ് ഇൻസ്പെക്ടർ ജിഷ്ണു കൺവീനർ ആറ്റിങ്ങൽ ബാലകൃഷ്ണൻ, കെ പി അനിൽകുമാർ,വാർഡ് മെമ്പർ മാരായ സതി ജയന്തി കൃഷ്ണ, വക്കം സുധ, സി ടി ആർ എ പ്രസിഡന്റ് കൃഷ്ണനാചാരി സെക്രട്ടറി ബി ശശികുമാർ ആശാവർക്കർ ശിവകുമാരി അംഗൻവാടി ടീച്ചർ ആര് ഉഷ തുടങ്ങിയവർ സംസാരിച്ചു എക്സൈസ് ഓഫീസർ രാധാകൃഷ്ണൻ പിള്ള മുഖ്യ പ്രഭാഷണവും അറിവ് പകരലും നടത്തി. പ്രതിപക്ഷവും ഭരണപക്ഷവും ചേർന്ന് ലഹരി തുടച്ചുനീക്കാൻ പുതിയ നിയമ സംവിധാനം കൊണ്ടുവരണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

