ചിറയിൻകീഴു :അഞ്ചുതെങ് മുതലപൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിന്റെ മറവിൽ വൻ അഴിമതിക്ക് കളം ഒരുങ്ങുന്നു.
ഇവിടെ നിന്നും നീക്കം ചെയ്യുന്ന മണൽ കേരള മിനറൽസ് ആൻഡ് ഡെവലപ്പുമെന്റ്കോര്പറേഷന് കൈമാറാൻ നീക്കം.
മുതലപൊഴിയിൽ നിന്നും നീക്കം ചെയ്യുന്ന മണൽ തീരം നഷ്ട്ടമാകുന്ന വടക്കു വശത്തു (താഴംപള്ളി – പൂത്തുറ – അഞ്ചുതെങ് ) നിക്ഷേപിക്കണം എന്നുള്ള മത്സ്യതൊഴിലാളികളുടെ ആവശ്യം അട്ടിമറിച്ചു കൊണ്ട് മണൽ കച്ചവടം ആണ് ഇതിലൂടെ സർക്കാർ ലക്ഷ്യം ഇടുന്നത്.
ഹാർബർ എഞ്ചിനീയർ ആണ് സംസ്ഥാന ന്യുനപക്ഷ കമ്മീഷന് മുൻപാകെ ഇന്ന് സത്യവാങ്മൂലം നൽകിയിരിക്കുന്നത്.
ഇതിലൂടെ കടൽ മണൽ ഖനനം ആണ് ഇവർ ലക്ഷ്യം വയ്ക്കുന്നത് എന്ന് അഞ്ചുതെങ് ജനകീയ സംരക്ഷണ സമിതി ജോയിൻ കൺവീനർ ജിയോ ഫെർണാൻഡസ് ആരോപിച്ചു.
