ആറ്റിങ്ങൽ:- മുതലപ്പൊഴി പ്രശ്നത്തിൻ്റെ പേരിൽ വി.ശശിvഎം.എൽ.എ യുടെ ഓഫീസ് അക്രമിച്ച് സംഘർഷം ഉണ്ടാക്കാനുള്ള ഒരു വിഭാഗം യൂത്ത് കോൺഗ്രസ് ഗുണ്ടകളുടെ ശ്രമം പ്രതിഷേധവും അപലപനിയവുമാണ്. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യ സംവിധാനത്തിൽ എല്ലാവർക്കും ഉണ്ട് എന്നാൽ അതിന്റെ പേരിൽ എം.എൽ.എ ഓഫീസും അതുപോലെയുള്ള സ്ഥാപനങ്ങൾക്ക് നേരെയും ആക്രമണങ്ങൾ നടത്തുന്നത് അംഗീകരിക്കാൻ കഴിയുന്നതല്ല.
മുതലപ്പൊഴിയിലെ പ്രശ്നം പരിഹരിക്കുന്നതിന് സർക്കാരും എൽ.ഡി.എഫും എല്ലാ ശ്രമങ്ങളും നടത്തിവരുന്നതിനിടയിലാണ്. നാട്ടിൽ സംഘർഷം ഉണ്ടാക്കി കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമം നടത്തുന്നത്. ഏതാനും സാമൂഹ്യവിരുദ്ധരെയാണ് ഇതിനുവേണ്ടി നിയോഗിച്ചത്. കാര്യത്തിൽ കോൺഗ്രസിന്റെയും യു.ഡി.എഫി.ന്റെയും അഭിപ്രായം അറിയാൻ താല്പര്യം ഉണ്ട്. മുതലപ്പൊഴിയിൽ പൊഴി മുറിക്കുന്നതിൻ്റെ മറവിൽ വെടിവെപ്പ് ഉൾപ്പെടെ നടത്താനുള്ള ഗൂഢ ശ്രമം സർക്കാരിന്റെയും പോലീസിന്റെയും സമയോജിതമായ ഇടപെടലിനെ തുടർന്ന് ഒഴുവായപ്പോഴാണ് മറ്റൊരു സംഘർഷത്തിന് കളമൊരുക്കാൻ ശ്രമിച്ചത്.
ഇനിയും ഇത്തരത്തിലുള്ള ഗൂഢ ശ്രമങ്ങൾ ഉണ്ടായാൽ അതിനെ നേരിടാൻ എൽ.ഡി.എഫും തയ്യാറാകുമെന്ന് മുന്നറിയിപ്പ് നൽകുകയാണ്.
