January 15, 2026

ആയിരക്കണക്കിന് കുടുംബങ്ങളെയും മത്സ്യ തൊഴിലാളികളെയും ബാധിയ്ക്കുന്ന വിഷയത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അനാസ്ഥ, മത്സ്യ തൊഴിലാളി സമൂഹത്തോടുള്ള അവഗണനയ്ക്കുമെതിരെ കോൺഗ്രസ്സിന്റെ മേനംകുളം, കഠിനംകുളം, അഴൂർ, പെരുംകുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്. കഴിഞ്ഞ മൂന്നുമാസമായി മുതലപ്പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിനായി നിരവധി നിവേദനകളും റോഡ് ഉപരോധവും നടന്നിട്ടും ക്രിയാത്മകമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ല. വാമനപുരം നദിയിൽ നിന്നും കഠിനംകുളം കായലിൽ നിന്നുമുള്ള വെള്ളം കടലിൽ പതിയ്ക്കാതെ കായൽത്തീരങ്ങളിലെ വീടുകളിൽ വെള്ളം കേറുന്നതും ഗുരുതരവിഷയമായി മാറിയിരിയ്ക്കുകയാണ്.അടിയന്തിരമായി നേവിയുടെ സഹായം തേടി ഡ്രെജ്ജിങ് വെസ്സൽ കൊണ്ടുവരുകയോ ഡ്രെജ്ജിങ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള ഡി.സി ഐ ഗോദാവരി എന്ന ഡ്രെജ്ജിങ് വെസ്സൽ കൊച്ചിയിൽ നിന്നും കൊണ്ടുവരുകയോ വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. സമരം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. കൃഷ്ണകുമാർ ഉൽഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരായ അഡ്വ. എച്ച്.പി ഹാരിസൺ, എ.ആർ നിസാർ, കഠിനംകുളം ജോയി യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറി മനോജ് മോഹൻ, മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓമന, മാടൻവിള നൗഷാദ് , എസ്.കെ സുജി സുജി തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. സംഘർഷത്തെ തുടർന്ന് പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി. അഡ്വ. എസ്. കൃഷ്ണകുമാർ, അഡ്വ. എച്ച്.പി ഹാരിസൻ, കെ. ഓമന, മനോജ്‌ മോഹൻ, കഠിനംകുളം ജോയി, മാടൻവിള നൗഷാദ്, എസ്.കെ സുജി, അനിൽകുമാർ, പുതുവൽ ഷാജി,കുഞ്ഞുമോൻ, ഷിനു, തോന്നക്കൽ സജാദ്,സാജു, എസ്.മധു തുടങ്ങിയവർ അറസ്‌റ്റുവരിച്ചു .

Leave a Reply

Your email address will not be published. Required fields are marked *