തിരുവനന്തപുരം : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് (എസ്കെഐഎംവിബി) സിലബസ്സ് പ്രകാരം കെജി ക്ലാസ് മുതൽ പ്ലസ്ടു ക്ലാസുകൾ വരെ അദ്ധ്യയനം നടക്കുന്ന മരുതിക്കുന്ന് തൗഹീദുൽ ഇസ്ലാം മദ്രസയിൽ പഠന വർഷാരംഭത്തിന്റെ ഭാഗമായി പ്രവേനോത്സവം സംഘടിപ്പിച്ചു.
മരുതിക്കുന്ന് ജുമാ- മസ്ജിദ് ചീഫ് ഇമാം ഹാഫിള് ആഷിഖ് മന്നാനി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
മരുതിക്കുന്ന് മുസ്ലിം ജമാഅത്ത് പ്രസിഡന്റ് എ.സലാഹുദ്ദീൻ
അധ്യക്ഷത വഹിച്ചു.
മദ്രസ്സ സദർ മു:അല്ലിം മനാഫ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.
ജമാഅത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.നസീറുദ്ദീൻ, ഇസ്ഹാഖ് സാഹിബ്, ഫസിൽ അഹ്സനി, താഹിർ അഹ്സനി എന്നിവർ പ്രസംഗിച്ചു.
പുതുതായി പ്രവേശനം നേടിയ കുട്ടികൾക്കുള്ള അഡ്മിഷൻ കാർഡ് ജമാഅത്ത് പ്രസിഡന്റ് എ.സലാഹുദ്ദീൻ വിതരണം ചെയ്തു. തൗഹീദുൽ ഇസ്ലാം മദ്രസയിലെ രണ്ട്, മൂന്ന് ക്ലാസ്സുകളിലെ കുട്ടികൾക്കായി വിശുദ്ധ ഖുർആൻ കോപ്പികളും, ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങളും ജമാഅത്ത് മുൻ പ്രസിഡന്റ് ഇസ്ഹാഖ് സാഹിബ് മദ്രസ സദർ മു:അല്ലിം മനാഫ് ഫൈസിക്ക് ചടങ്ങിൽ കൈമാറി. ചീഫ് ഇമാം ഹാഫിള് ആഷിഖ് മന്നാനി ലഹരി വിരുദ്ധ സന്ദേശം നൽകി. ലഹരി വിരുദ്ധ പ്രതിജ്ഞയും പ്രവേശനോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.മദ്രസ വിദ്യാർത്ഥികൾക്കായി വായനാശീലം, കലാ- സാഹിത്യ വാസന, സഹജീവി സ്നേഹം, പരിസ്ഥിതി സംരക്ഷണം, പരിസര ശുചീകരണം തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
