വർക്കല. പ്രശസ്ത നാടക പ്രവർത്തകനും മുൻ അബൂദാബി മലയാളി സമാജം പ്രസിഡണ്ടൂമായ വക്കം ജയലാലിൻറ്റെ അദ്ധ്യക്ഷതയിൽ
വർക്കല കണ്ണമ്പ തകിലൻറ്റെ
വസതിയിൽ യോഗം കൂടി.മുൻ പ്രവാസികളുടെ നേതൃത്വത്തിൽ കൂടിയ യോഗം വക്കം ജയലാലിനെ പ്രസിണ്ടായും
മുഹമ്മദ് ഫാമി ,എം എ വഹാബ്, എന്നിവരെ വൈസ് പ്രസിഡന്റുമാരായും
എ ആർ നുജൂമിനെ ജനറൽ സെക്രട്ടറി ആയും ,നവാബ്,തകിലൻ എന്നിവർ സെക്രട്ടറിമാരും സെയിനുല്ലാബ്ദീൻ ട്രഷററും,
ഷാജിലാൽ, സജീവ്,മുരളീധരൻ
ഗിരിജ വല്ലഭൻ,എ കെ സലിം, ഇരട്ടയം രാധാകൃഷ്ണൻ, വക്കം രവി,വക്കം
മാഹീൻ,വർക്കല സത്യൻ,ആറ്റിങ്ങൾ റഷീദ് എന്നിവർ എക്സിക്യൂട്ടീവ് അംഗങ്ങളായുമുള്ള 17 അംഗ കമ്മറ്റി രൂപീകരിച്ച് ഗ്ലോബൽ പ്രവാസി സൗഹൃദം എന്ന സംഘടന രൂപീകരിച്ച് പ്രവാസികളുടെ ഇടയിൽ ജാതി മത ഭേദമന്യേ സൗഹൃദം വളർത്താനും,കലാപരമായ കഴിവുകൾ വളർത്താനും,
ബുദ്ധിമുട്ടുന്ന പ്രവാസികളെ സഹായിക്കാനും 60 വയസ്സു കഴിഞ്ഞ പ്രവാസികൾക്കും പെൻഷന് അപേക്ഷിക്കാനുള്ള
അർഹതക്കും മെഡിക്കൽ ഇൻഷ്വറൻസിനുവേണ്ടിയും പ്രവർത്തിക്കാൻ തീരുമാനിച്ചു.60 വയസ്സു കഴിഞ്ഞ മുൻ പ്രവാസികൾക്കും പെൻഷന് അപേക്ഷിക്കാൻ നോർക അവസരം
നൽകുക.
