നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിലായി. ചെമ്പഴന്തി ആനന്ദേശ്വരം സ്വദേശി തൻസീർ (42) ആണ് കഴക്കൂട്ടം പൊലീസിന്റെ പിടിയിലായത്.
ഇയാൾ സ്ഥിരമായി നിരോധിത പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. കഴക്കൂട്ടം സി.ഐ. പ്രവീണിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ, കഴക്കൂട്ടം എസ്.ഐ രാജീവും സംഘവും ചേർന്ന് പരിശോധന നടത്തി.
പരിശോധനയിൽ ആനന്ദേശ്വരത്തുള്ള വീട്ടിൽനിന്നും പുകയില ഉൽപന്നങ്ങൾ കണ്ടെടുക്കുകയായിരുന്നു.
നേരത്തെയും പുകയില ഉൽപന്നവുമായി ഇയാൾ അറസ്റ്റിലായിട്ടുണ്ട്.
