ഇടതു മുന്നണി സർക്കാരിൻ്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് ചിറയിൻകീഴ് നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ
ചിറയിൻകീഴ് കൃഷിഭവന് മുന്നിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്. കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി അധ്യക്ഷനായിരുന്നു.
നേതാക്കളായ പുതുക്കരി പ്രസന്നൻ, കെ ഓമന, നിഖിൽ കോരാണി, പ്രദീപ് മണി, ലാൽ കോരാണി, ജനകലത, കടക്കാവൂർ അശോകൻ, എസ്.ജി അനിൽ കുമാർ, ഉണ്ണിക്കൃഷ്ണൻ നായർ, ഷൈജു കുറക്കട, കുഞ്ഞുമോൻ ജർമിയാസ്, സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു.
