കടയ്ക്കാവൂർ ഹിന്ദു മഹാ സമ്മേളനവും സ്ത്രീ ശക്തി സംഗമവും മെയ് 18 ന്. ഹിന്ദു ഐക്യവേദി നേതൃത്വത്തിലാണ് സംഘടിപ്പിക്കുന്ന ഹിന്ദു മഹാസമ്മേളനവും സ്ത്രീ ശക്തി സംഗമവും സംഘടിപ്പിക്കുന്നത്. സമ്മേളനത്തിന്റെ ഭാഗമായി കീഴാറ്റിങ്ങൽ മുള്ളിയൻ കാവിൽ മെയ് 18 ഞായറാഴ്ച രാവിലെ 10 മണിക്ക് ധർമ്മ പതാക ഉയരുന്നതോടെ സമ്മേളന പരിപാടികൾക്ക് തുടക്കമാകും.
കാര്യപരിപാടികൾ:,
രാവിലെ 10 മണിക്ക് പതാക ഉയർത്തൽ, 11 ന് നൃത്തനിർത്യങ്ങൾ വൈകുന്നേരം 3 മണിക്ക് കോഴിക്കോട് പ്രശാന്ത് വർമ്മയും സംഘവും അവതരിപ്പിക്കുന്ന മാനസജപലഹരി, 5 ന് ഉദ്ഘാടന പരിപാടികൾ,
തുടർന്ന് സ്ത്രീ ശക്തി സംഗമം ഉദ്ഘാടക പദ്മശ്രീ ലക്ഷ്മി കുട്ടിയമ്മ, സാനിധ്യം മഹിളാഐക്യവേദി സംസ്‌ഥാന അധ്യക്ഷ ബിന്ദു മോഹൻ, സംസ്‌ഥാന വർക്കിംഗ് പ്രസിഡന്റ് രമണി ശങ്കർ, ഐക്യവേദി സംസ്‌ഥാന സെക്രട്ടറി സൂര്യ പ്രേം, ആർഷവിദ്യസമാജം ശ്രുതി ടീച്ചർ, വീശിഷ്ട അതിഥികൾ ക്രിസ് വേണുഗോപാൽ, ദിവ്യ ശ്രീധർ തുടങ്ങിയവർ.
ഹിന്ദു മഹാസമ്മേളനം
അധ്യക്ഷൻ കസ്തൂരി അനിരുദ്ധൻ (ജില്ലാ പ്രസിഡന്റ് ഹിന്ദു ഐക്യവേദി ) മുഖ്യ പ്രഭാഷണം ശശികല ടീച്ചർ
(ഹിന്ദു ഐക്യവേദി സംസ്‌ഥാന മുഖ്യ രക്ഷാധികാരി)
അഹല്യഭായ് ഹോൾക്കർ പുരസ്‌കാര സന്ധ്യ :, പുരസ്‌കാര വിതരണം പ്രശാന്ത് (ആറ്റിങ്ങൽ സംഘജില്ലാ കാര്യവാഹ് രാഷ്ട്രീയ സ്വയംസേവക സംഘം)
