ആലംകോട്, വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കുന്നതിന് മുന്നോടിയായി
പൊതു വിദ്യാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളിൽ കേരള എൻജിഒ യൂണിയനും പങ്കാളിയായി. തിരുവനന്തപുരം നോർത്ത് ജില്ലയുടെ ആഭിമുഖ്യത്തിൽ 2025 മെയ് 30 ന് ആലംകോട് ഗവ: എൽ.പി.എസി ൽ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: എ. ഷൈലജാബീഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം അർച്ചന. ആർ .പ്രസാദ്, സ്കൂൾ ഹെഡ്മിസ്ട്രസ്സ് റീജ സത്യൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ ജോയിൻ്റ് സെക്രട്ടറി എം. രാജേഷ്, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൽ. ലേഖ എന്നിവർ സംസാരിച്ചു. ചിറയിൻകീഴ് ഏര്യാ പ്രസിഡൻ്റ് ആർ. ഷിബു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ആറ്റിങ്ങൽ ഏര്യാ സെക്രട്ടറി പ്രശാന്ത് .വി സ്വാഗതവും വർക്കല ഏര്യാ സെക്രട്ടറി അഭിലാഷ്. എ നന്ദിയും പറഞ്ഞു. വർക്കല,ആറ്റിങ്ങൽ, ചിറയിൻകീഴ് ഏര്യകളിൽ നിന്നും ജീവനക്കാർ പങ്കെടുത്തു.
