വർക്കല.ശക്തമായ കാറ്റിലെ മഴയിലും വർക്കല മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇടവ ,വെട്ടൂർ, ചെമ്മരുതി,നാവായിക്കുളം പഞ്ചായത്തുകളിലുമാണ് നാശ നഷ്ടം.നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ പറകുന്നു മേഖലയിൽ മാത്രം പത്തോളം വീടുകൾക്ക് മുകളിൽ മരങ്ങൾ ഒടിഞ്ഞുവീണു വലിയ നാശനഷ്ടം സംഭവിച്ചു. ഒരു വീടിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി.
നാശനഷ്ടം സംഭവിച്ച കുടുംബങ്ങളെ വർക്കല എംഎൽഎ വി ജോയ് സന്ദർശിച്ചു. ഇവർക്ക് അടിയന്തര സഹായം നൽകുന്നതിന് തഹസിൽദാരെ ചുമതലപ്പെടുത്തി.
