ആറ്റിങ്ങൽ.കെ എസ് ആർ ടി സി ആറ്റിങ്ങൽ ഡിപ്പോയിൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് വർകേഴ്സ് യൂണിയൻ [ ഐഎൻടിയുസി) നേതൃത്വത്തിൽ സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്കുള്ള യായത്രയയപ്പും എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ യൂണിയൻ അംഗങ്ങൾക്കുള്ള അവാർഡ് വിതരണവും നടന്നു. യുണിയന്റെ സംസ്ഥാന ഓഡിറ്റ് കമ്മിറ്റി അംഗം ശ്യാം കുമാർ വി എസ് അധ്യക്ഷൻ ആയ യോഗത്തിൽ ഐഎൻടിയുസി ദേശീയ നിർവഹക സമിതി അംഗം അജിത് കുമാർ വി എസ് ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിച്ചു. കേരള സ്റ്റേറ്റ് ട്രാൻസ്പോർട് വർക്കേഴ്സ് യൂണിയന്റെ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ഷിബു എസ്, ജില്ലാ പ്രസിഡന്റ് അഭിലാഷ് യുണിറ്റ് സെക്രട്ടറി രാജീവ് ടി യു, ഊരുപോയ്ക സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ കുമാർ എസ് ഐഎൻടിയുസി സംസ്ഥാന കമ്മിറ്റി അംഗം ശ്രീരംഗൻ എന്നിവർ പങ്കെടുത്തു
