.
ആറ്റിങ്ങൽ :-മുൻ കെ. പി. സി. സി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയുടെ ദേഹവിയോഗത്തിൽ ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ പബ്ലിക് സ്ക്വയറിൽ വെച്ച് നടന്ന അനുസ്മരണയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. പ്രവർത്തകർ ഛായാ ചിത്രത്തിന് മുന്നിൽ പുഷ്പംർപ്പണം നടത്തി.
യോഗത്തിൽ ഐ. എൻ. റ്റി. യു. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. ജയചന്ദ്രൻ നായർ, എസ്. ശ്രീരംഗൻ, എ. ഗോപി, ജി. എസ്. റ്റി. യു മുൻ സംസ്ഥാന പ്രസിഡന്റ് ജെ. ശശി, പ്രവാസി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ ആലാംകോട് സഫീർ, കോരാണി സഫീർ, ലീഡർ സാംസ്കാരിക വേദി പ്രസിഡന്റ് കെ. കൃഷ്ണമൂർത്തി,തോട്ടവാരം ഉണ്ണി, ശാസ്തവട്ടം രാജേന്ദ്രൻ,ഊരുപൊയ്ക അനിൽ, ആർ. വിജയകുമാർ, പ്രമോദ് എന്നിവർ സംസാരിച്ചു.
