സർക്കാർ സർവീസിൽ നിന്ന് വിരമിച്ച അഴൂർ പഞ്ചായത്തിലെ എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ എം. ഷാബുജാനെയും, എസ്. ജോയ് മോനെയും അഴൂർ – പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. പെരുങ്ങുഴി നാലുമുക്ക് എസ്.ആർ.ആർ ക്ലബ്ബിൽ ചേർന്ന അനുമോദന യോഗം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അധ്യക്ഷത വഹിച്ചു. കെ. ഓമന, മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, അഴൂർ വിജയൻ, ബി. സുധർമ്മ, എസ്. മധു, എ.കെ ശോഭനദേവൻ, എസ്. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
