സാമൂഹൃ പരിഷ്കർത്താവ് മഹാത്മാ അയ്യങ്കാളിയുടെ 84-ാം ചരമ വാർഷിക ദിനത്തിൽ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ
കുഴിയം ശ്രീ അയ്യങ്കാളി സ്മാരകത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു. സമൂഹത്തിലെ അസമത്വത്തിനും, അനീതിക്കുമെതിരെ വില്ലുവണ്ടിയുമായി സമരം നടത്തിയ ശ്രീ അയ്യങ്കാളിയുടെ സന്ദേശത്തിന് ഇന്നത്തെ ദേശീയ സാഹചര്യത്തിൽ മുമ്പെങ്ങത്തേക്കാളും പ്രധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ കെ.ഓമന, വി.കെ ശശിധരൻ, മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, അഴൂർ വിജയൻ, ചന്ദ്രബാബു, എം.ഷാബുജാൻ തുടങ്ങിയവർ പങ്കെടുത്തു.
