തിരുവനന്തപുരം∙ സംസ്ഥാന പൊലീസിനു വാങ്ങിയ പുതിയ വാഹനങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തു എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പുതുതായി വാങ്ങിയ 241 വാഹനങ്ങളാണ് സേനയുടെ ഭാഗമായത്.
ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ്, ഡിജിപി നിധിൻ അഗർവാൾ, എഡിജിപിമാരായ എസ്. ശ്രീജിത്ത്, എച്ച്.വെങ്കടേഷ് തുടങ്ങിയവർ പങ്കെടുത്തു.

