മഹാത്മ അയ്യൻകാളിയുടെ 84-ാം ഓർമ്മ ദിനത്തിൽ ഭാരതീയ ദളിത് കോൺഗ്രസ് ശാർക്കര മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് മേൽ കടയ്ക്കാവൂർ മനോജിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ചു അനുസ്മരണ സമ്മേളനം ഡിസിസി- ജനറൽ സെക്രട്ടറി കെ പി രാജശേഖരൻ ഉദ്ഘാടനം നിർവഹിച്ചു ദളിത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എം എസ് രാജേഷ് സ്വാഗതം ആശംസിച്ച ചടങ്ങിൽ ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പുതുക്കരി പ്രസന്നൻ മുഖ്യപ്രഭാഷണവും ദളിത് കോൺഗ്രസ്ജില്ലാ ജനറൽ സെക്രട്ടറി എസ് കെ സുജി മുഖ്യ അതിഥിയായി പങ്കെടുത്തു. മഹാത്മാവിനെ അനുസ്മരിച്ചുകൊണ്ട് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്മാരയ സുനിൽ പെരുമാതുറ, മോനി ശാർക്കര, ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സുജിത്ത് മോഹനൻ, ദളിത് കോൺഗ്രസ് മംഗലാപുരം ബ്ലോക്ക് പ്രസിഡന്റ് സനൽ ബാംസുരി, കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ് പനയത്തറ ഷെരിഫ്, ബ്ലോക്ക് സെക്രട്ടറി ലാൽ കോരാണി ചിറയിൻകീഴ് പഞ്ചായത്ത് അംഗം. മനു മോൻ, ചിറയിൻകീഴ് നിയോജകമണ്ഡലം പ്രസിഡന്റ് മാടൻവിള നൗഷാദ്, ഐഎൻടിയുസി ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ്, സുനിൽ, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി വിഎസ് ജനകലത, കർഷക കോൺഗ്രസ് മുദാക്കൽ മണ്ഡലം പ്രസിഡന്റ് നിഖിൽ കോരാണി, ബിജു മണി രാജൻ തുടങ്ങിയ കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും നേതാക്കന്മാരും സഹപ്രവർത്തകരും പങ്കെടുത്തു.





