






വർക്കല : “യോഗ മാനവികതയ്ക്കായി” എന്ന സന്ദേശവുമായി യോഗദിനാചരണം വൈവിധ്യമാർന്ന പരിപാടികളോടെ പാലച്ചിറ കിഡ്സ് പാലസ് ഗ്ലോബൽ സ്മാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സംഘടിപ്പിച്ചു. കുട്ടികളിൽ ശാരീരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധതരം യോഗാസന മുറകൾ, യോഗ നൃത്തം, പിരമിഡ് ഫോർമേഷൻ, യോഗ ഡ്രിൽ എന്നിവ ദിനാചരണത്തിന്റെ ഭാഗമായി നടന്നു. സ്കൂൾ ചെയർമാൻ സുരേഷ് സുകുമാരൻ യോഗദിനാചരണം ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു.എസ് അധ്യക്ഷത വഹിച്ചു. എംഡി ഷിനോദ്.എ യോഗദിന സന്ദേശം നൽകി.
സ്കൂളിലെ മുഖ്യ യോഗ പരിശീലകരായ സുജിത സുരേഷ്, ലെസിസെൻ, ബിജികല രാജു എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഒരുക്കിയ വിവിധതരത്തിലുള്ള യോഗാസന മുറകളുടെ പ്രദർശനം ശ്രദ്ധേയമായി. വൈസ് പ്രിൻസിപ്പൽ ലൗലി സനൽ, അധ്യാപികമാരായ ആതിര എസ്.എസ്, സ്മൃതി കെ.എസ്, ലക്ഷ്മി സന്തോഷ്, സ്കൂൾ കോർഡിനേറ്റർ റാബിയ.എം എന്നിവർ ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
