January 15, 2026

സ്വകാര്യബസ് സമരത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവൻ ബസ്സുകളും സർവീസിനിറക്കാൻ കെ,എസ്.ആർ.ടി.സിയുടെ തീരുമാനം.കെ,എസ്.ആർ.ടി.സി എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഇത് സംബന്ധിച്ച്‌ സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ. ആശുപത്രികള്‍, എയർപോർട്ടുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവിടങ്ങളിലേക്കെല്ലാം ആവശ്യാനുസരണം സർവീസ് നടത്തണം. ക്രമസമാധാന പ്രശ്നം ഉണ്ടായാല്‍ പൊലീസ് സഹായം തേടണമെന്നും സർക്കുലറില്‍ നിർദേശമുണ്ട്.

അതേസമയം, സമരം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകളുമായി ഗതാഗത കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ബസ് സമരവുമായി മുന്നോട്ട് പോകുന്നത്. ഒരാഴ്ച സമയം നല്‍കണമെന്ന് ഗതാഗത കമ്മീഷണർ ആവശ്യപ്പെട്ടെങ്കിലും ആവശ്യം അംഗീകരിക്കാൻ ഉടമകള്‍ തയ്യാറായില്ല. വിദ്യാർത്ഥി കണ്‍സഷൻ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് നാളത്തെ സൂചന സമരം. ഈ മാസം 22 മുതല്‍ അനിശ്ചിതകാല സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *