ആർ കെ സി ഇൻഫ്രാ സ്ട്രക്ച്ചറിന്റെ പുതിയ പ്രോജക്ട് ഓഫീസ് ആറ്റിങ്ങലിൽ പ്രവർത്തനം ആരംഭിച്ചു. പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ കേരളത്തിലെ ആദ്യത്തെ ഓഫീസാണ് ദേശീയപാതകരികയിൽ ആറ്റിങ്ങൽ മാമം പാലത്തിനു സമീപം പ്രവർത്തനം ആരംഭിച്ചത്.കഴക്കൂട്ടം മുതൽ കടമ്പാട്ടുകോണം വരെ ദേശീയപാതയും ആറ്റിങ്ങൽ ബൈപ്പാsum ഉൾപ്പെടുന്ന ദേശീയ പാത 66 നിർമ്മാണത്തിന്റെ പുതിയ കരാർ കമ്പനിയാണ് rkc infra structure ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർ ദേവപ്രസാദ് സാഹു പുതിയ ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു. അതോറിറ്റി എഞ്ചിനീയർ മല്ലികാർജുന rao,rkc പ്രൊജക്ടസ് ജിഎം അൻബു രാജൻ, വൈസ് പ്രസിഡന്റ് രതീഷ് കുമാർ, അസ്സ് വൈസ് presdent മധുസുധൻ rao പ്രൊജക്റ്റ് മാനേജർ ഷാലറ്റ് പി മാത്യു,തുടങ്ങി കമ്പനി പ്രതിനിധികളും, ജീവനക്കാരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.കരാർ പണി ആദ്യം ഏറ്റെടുത്ത rds കമ്പനിക്ക് ചില സാങ്കേതിക തടസ്സങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പുതിയ കമ്പനി നിർമാണം ഏറ്റെടുത്തത്.
