അഴൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പഠിച്ച് പ്ലസ് ടൂ പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ 1200 ൽ 1200 സ്കോറും നേടി സ്കൂളിനും നാടിനും അഭിമാനമാവുകയാണ് സംഗീത.ബി.എസ് എന്ന കൊച്ചു മിടുക്കി. പെരുങ്കുഴി, മുട്ടപ്പലം ബി.എസ് ഭവനിൽ പരേതനായ സതീശൻ. ആർൻ്റെയും ബിന്ദു.ഒ. റ്റി.യുടെയും മകളാണ് സംഗീത. പഠനത്തിൽ മിടുക്കിയായിരുന്ന സംഗീത ഒന്നു മുതൽ പത്തു വരെ ചിറയിൻകീഴ് നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂ ൾസിൽ പഠിച്ച് 10-ാം ക്ലാസിലെ പൊതു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയിരുന്നു. ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റാവാനുള്ള ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്ന സംഗീത നിലവിൽ ജെ. കെ ക്ലാസസ് അസോസിയേറ്റ് സ്ഥാപനമായ ലോജിക് സ്കൂൾ ഓഫ് മാനേജ്മെൻ്റിൽ പഠിച്ച് ആഗ്രഹം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്. അധ്യാപകരും, പി.റ്റി. എയും , നാട്ടുകാരും അടക്കം നിരവധി പേരാണ് സംഗീതയുടെ നേട്ടത്തിൽ അനുമോദനങ്ങളുമായി എത്തുന്നത്.
