ചിറയിൻകീഴ് : പാലവിള ഗവ. യുപി സ്കൂളിലെ വിദ്യാർഥികളുടെ യാത്രാസൗകര്യം മെച്ചപ്പെടുത്താനായി അധ്യാപകരുടെ കൂട്ടായ്മ ബസ് വാങ്ങിനൽകി. ബസിന്റെ ഫ്ളാഗ് ഓഫ് വി. ശശി എംഎൽഎ നിർവഹിച്ചു.
ചിറയിൻകീഴ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ വാഹിദ്, വാർഡംഗം ശിവപ്രഭ, പ്രഥമാധ്യാപിക ഷാമില, എസ്എംസി ചെയർമാൻ ഷിബു, പിടിഎ പ്രസിഡൻറ് ഹീരാ ആർ. നായർ, അധ്യാപകർ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
