January 15, 2026

*

സംസ്ഥാനത്തെ എല്ലാ ഭൂവുടമകളുടെയും കൈവശഭൂമി നേരിട്ടളന്ന് അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് അതിർത്തികൾ കൃത്യമായും ശാസ്ത്രീയമായും നിർണ്ണയിക്കുന്ന “ഡിജിറ്റൽ സർവ്വേ-എന്റെ ഭൂമി” പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് താലൂക്കിൽപ്പെട്ട ഇടയ്ക്കോട് വില്ലേജിൽ സർവ്വേ- അതിരടയാള നിയമ പ്രകാരമുള്ള 9(2) നോട്ടിഫിക്കേഷൻ പൂർത്തീകരിച്ചിട്ടുണ്ട്.
ഡിജിറ്റൽ സർവ്വേ നടപടിക്രമങ്ങളുടെ ഭാഗമായി മൊബൈൽ നമ്പർ വെരിഫിക്കേഷനുവേണ്ടി മുദാക്കൽ ഗ്രാമപഞ്ചായത്തിലെ 14 മുതൽ 20 വരെയുള്ള വാർഡുകളായ കുരിക്കകം, കൈപ്പള്ളിക്കോണം, ഊരുപ്പൊയ്ക, ഇടയ്ക്കോട്, കോരാണി കട്ടയിൽക്കോണം, പരുത്തി എന്നിവിടങ്ങളിലെ മൊബൈൽ ഫോൺ നമ്പർ ചേർക്കാത്തവരും, ഡിജിറ്റൽ സർവ്വേ സമയത്ത് സ്ഥലത്ത് ഇല്ലാതിരുന്നവരുമായ ഭൂവുടമകൾ ഓഗസ്റ് 25, തിങ്കളാഴ്ച മുതൽ വസ്തുവിന്റെ കരം തീർത്ത രസീതും മൊബൈൽ ഫോണുമായി ഇടയ്ക്കോട് വില്ലേജ്ഓഫീസിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ സർവ്വേ വിഭാഗത്തിൽ ഓഫീസ് പ്രവൃത്തി സമയത്ത് എത്തി ഡിജിറ്റൽ സർവ്വേ ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തി മൊബൈൽ നമ്പർ വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണെന്ന് ഇടയ്ക്കോട് വില്ലേജ് ഡിജിറ്റൽ സർവ്വേ ക്യാമ്പ് ഓഫീസർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *