മുദാക്കൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി കർഷകദിനാചരണവും, കർഷക തൊഴിലാളികളെ ആദരിക്കൽ ചടങ്ങും സംഘടിപ്പിച്ചു.മുദാക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പള്ളിയറ ശശിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് ചിറയിൻകീഴ് എംഎൽഎ വി. ശശി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങി .ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയശ്രീ. പി. സി മുഖ്യ പ്രഭാഷണം നടത്തി.മുദാക്കൽ കൃഷി ഓഫീസർ ലീന. എൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ,മുദാക്കൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ശ്രീജ വി. എസ് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പൂവണത്തുംമൂട് മണികണ്ഠൻ ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഷ്ണു രവീന്ദ്രൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദീപ റാണി ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ നന്ദു രാജ് ആർ. പി വാർഡ് മെമ്പർമാരായ ചന്ദ്ര ബാബു, അനിൽകുമാർ, .സുജിത, ലീലാമ്മ, പൂവണത്തും മൂട് ബിജു, .ബാദുഷ, ബിന്ദു തിരുവനന്തപുരം കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന പി. കെ ആറ്റിങ്ങൽകൃഷി അസ്സിസ്റ്റ് ഡയറക്ടർ, അർച്ചന ബി , കൃഷി അസിസ്റ്റന്റ് ജസീം ബി.എസ് ഇടയ്ക്കോട് ബാങ്ക് പ്രസിഡന്റ് ദിലീപ് ,മുദാക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ചന്ദ്രബാബു കാനറാ ബാങ്ക്,ചെമ്പൂർ, മുദാക്കൽ ശാഖ മാനേജർ കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ പാടശേഖരസമിതി അംഗങ്ങൾ,സിഡിഎസ്അംഗങ്ങൾ, എം എൻ ആർ ഇ ജി എസ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.



മുദാക്കൽ ഗ്രാമ പഞ്ചായത്തിലെ കാർഷിക മേഖലയിൽ വിവിധ തലങ്ങളിൽ മികവ് തെളിയിച്ച മികച്ച കർഷകരെ പൊന്നാട ചാർത്തി ഫലകവും,സർട്ടിഫിക്കറ്റും വിളക്കും നൽകി ആദരിച്ചു. കർഷക ചന്തയും സംഘടിപ്പിച്ചു.. അതോടൊപ്പം പിരപ്പമൺകാട് പാട്ട് കൂട്ടത്തിന്റെ ഗംഭീര ഗാനമേളയും ചടങ്ങിൽ അരങ്ങേറി..
