കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ ചിങ്ങം 1 കർഷദിനം സമുചിതമായി ആചരിച്ചു. വിവിധ കാർഷിക മേഖലകളിൽ കഴിവ് തെളിയിച്ച മികച്ച 15കർഷകരെ ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് . ആർ പ്രകാശ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ആർ സുഭാഷ് കർഷകരെ പൊന്നാടയണിയിച്ചും ഉപഹാരം നൽകിയും ആദരിച്ചു. ചിറയിൻകീഴ് ബ്ലോക്ക് – ഗ്രാമപഞ്ചായത്ത് മെമ്പർമാർ കാർഷിക വികസന സമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ കർഷക പ്രതിനിധികൾ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. കൃഷി അസിസ്റ്റന്റ് പ്രീത നന്ദി രേഖപ്പെടുത്തി.
