കടക്കാവൂർ : അഞ്ചുതെങ് കായിക്കരയിൽ, കായിക്കര കയർ സൊസൈറ്റിയിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചു കടത്തി വില്പന നടത്തിയതായി പരാതി.
കായിക്കര ആശാൻ സ്മാരകത്തിന് സമീപം പ്രവർത്തന രഹിതമായി കിടക്കുന്ന സർക്കാർ അഡ്മിനിസ്ട്രേഷനിൽ ഉള്ള കയർ സൊസൈറ്റിയിൽ ആണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം അഡ്മിനിസ്ട്രേറ്ററുടെ അനുമതി ഇല്ലാതെ സ്ഥലത്തു കടന്നു കയറി അവിടെ ഉണ്ടായിരുന്ന മരങ്ങൾ മുറിച്ചു കടത്തി വില്പന നടത്തിയതായാണ് പരാതികൾ ഉയരുന്നത്
ഇവിടെ കാടു പിടിച്ചു കിടക്കുന്നതായുള്ള പഞ്ചായത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിർദേശപ്രകാരം ആണ് മരങ്ങൾ മുറിച്ചതായി പറയുന്നത്.
എന്നാൽ ബന്ധപ്പെട്ട സൊസൈറ്റി അഡ്മിനിസ്ട്രേറ്ററെ അറിയിക്കാതെ കടന്നു കയറി മരം മുറിച്ചു മാറ്റുകയും, സ്ഥലത്തു നിന്നും മര തടികൾ കടത്തി കൊണ്ട് പോയി വില്പന നടത്തുകയുമാണ് ഉണ്ടായതു
ഇതിന്മേൽ ബന്ധപ്പെട്ട അഡ്മിനിസ്ട്രെറ്റർ പോലീസിൽ മോഷണത്തിനു പരാതി നൽകിയിട്ടുണ്ട്.എന്നാൽ കളക്ടറുടെ ഉത്തരവിൻ പ്രകാരം കാലവർഷത്തിനു മുൻപ് അപകടങ്ങൾ സംഭവിക്കാതിരിക്കാൻ പ്രദേശത്തെ മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാൻ മാത്രമാണ് ഗ്രാമപഞ്ചായത്ത് അനുമതി നൽകിയതായി പ്രസിഡന്റ് വി ലൈജു അറിയിച്ചു.
