നെയ്യാറ്റിൻകര: കടയിൽ കയറി മാല പിടിച്ചുപറിച്ചു കടന്ന കേസിലെ മൂന്നുപേരെ നെയ്യാറ്റിൻകര പൊലീസ് പിടികൂടി. ഏപ്രിൽ നാലിന് നെല്ലിമൂട് ആയിരുന്നു കേസിനാസ്പദമായ സംഭവം. നെല്ലിമൂട് ദേവി സ്റ്റോർ ഉടമയുടെ കഴുത്തിൽ കിടന്ന മൂന്നര പവന്റെ മാലയാണ് ബൈക്കിൽ എത്തിയ മോഷ്ടാക്കൾ പിടിച്ചു പറിച്ചത്
കൊല്ലം മയ്യനാട് തട്ടാമല കുഴിവിള വീട്ടിൽ റിയാമു(43), തിരുവനന്തപുരം കല്ലമ്പലം മാവിൻമൂട് പുതുവൽവിള വീട്ടിൽ കൃഷ്ണകുമാർ (29), മാവിൻമൂട് പുതുവൽവിള വീട്ടിൽ ശ്രീ ശുഭൻ (27) എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് ദിവസങ്ങൾ നീണ്ട അന്വേഷണത്തിലൂടെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ശേഷം ബൈക്ക് ഉപേക്ഷിച്ച് കടന്ന പ്രതികളെ 400 സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പിടികൂടിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 32 ലേറെ മോഷണം കേസുകളിലെയും മറ്റു ഇതര കേസുകളിലെയും പ്രതികളാണ്.
