ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യു. സി കോ -ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ വിവിധ പരിപാടികളോടെ സ്വാതന്ത്ര്യദിനഘോഷപരിപാടികൾ നടക്കുകയുണ്ടായി. സ്വാതന്ത്ര്യസമരചരിത്രത്തെയും സമരത്തിന് നേതൃത്വം കൊടുത്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിനേയും മഹാത്മജിയുൾപ്പടെയുള്ള നേതാക്കളെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ബി. ജെ. പി യുടെയും സി. പി. എമ്മിന്റെയും ഭാഗത്തുനിന്നും ഉണ്ടായികൊണ്ടിരിക്കുന്നത് എന്ന് പരിപാടിയുടെ ഉത്ഘാടനകർമ്മം നിർവഹിച്ച ഐ. എൻ. റ്റി. യു. സി ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ സൂചിപ്പിക്കുകയുണ്ടായി.വിദ്യാർത്ഥി- വിദ്യാർത്ഥിനികളും തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
സംസ്ഥാന കമ്മിറ്റി അംഗം എസ്. ശ്രീരംഗൻ ചടങ്ങിന് നേതൃത്വം നൽകി. കെ. കൃഷ്ണമൂർത്തി,എ. ഗോപി, കടക്കാവൂർ അശോകൻ,ജി. ചന്ദ്രബാബു, ശാസ്തവട്ടം രാജേന്ദ്രൻ, ദിവാകരൻ നായർ, നാസർ പള്ളിമുക്ക്,ഊരുപൊയ്ക അനിൽ,വിജയൻ സോപാനം,വക്കം ജയ, ഷീജ ആറ്റിങ്ങൽ, കെ.ജയപ്രകാശ്, പി.പ്രസാദ് എന്നിവർ പങ്കെടുത്തു.
