January 15, 2026

തിരുവനന്തപുരം:
ബിവറേജ് കോർപ്പറേഷൻ ജീവനക്കാർക്ക് ഇത്തവണ റെക്കോർഡ് ബോണസ്. ബെവ്‌കോ സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപ ബോണസ് നൽകും. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണിത്. എക്സൈസ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന ബോണസ് ചർച്ചയിലാണ് തീരുമാനം. കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ജീവനക്കാർക്ക് ബോണസായി നൽകിയിരുന്നത്. 4,000 ത്തോളം ജീവനക്കാരാണ് ബോണസിന് അർഹരായിട്ടുള്ളത്. ഇതിനുപുറമെ കടകളിലെയും ഹെഡ്ക്വാർട്ടേഴ്സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് നൽകും. സുരക്ഷാ ജീവനക്കാർക്ക് 12,500 രൂപ ബോണസ് ആയി ലഭിക്കും.ഈ വർഷത്തെ വിറ്റുവരവ് 19,700 കോടിരൂപയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. കഴിഞ്ഞവർഷത്തേത് 1,9050 കോടി രൂപയാണ്.

Leave a Reply

Your email address will not be published. Required fields are marked *