ആറ്റിങ്ങൽ.ബാലികയെ പീഡിപ്പിച്ച കേസിൽ പിതാവിന് ആറ്റിങ്ങൽ ഫാസ്റ്റ്‌ട്രാക് സ്പെഷൽ(പോക്സോ) കോടതി ആജീവനാന്തം തടവും 8 ലക്ഷം രൂപ പിഴയും വിധിച്ചു. 2002ൽ പള്ളിക്കൽ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ. റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങി മറ്റൊരു കൊലപാതക കേസിൽ പ്രതിയായി ജയിലിലാണ്. ഇൻസ്പെക്ടർ വി.കെ ശ്രീജേഷ് ആണ് കേസ് അന്വേഷിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ യു.സലിം ഷാ ഹാജരായി
