January 15, 2026

*”

വർക്കല : വർത്തമാനകാല സാഹചര്യത്തിൽ സാമൂഹ്യമാറ്റത്തിന് എഴുത്തുകാരുടെ പങ്ക് വളരെ പ്രധാനമാണെന്നും, യുവതലമുറയിലെ എഴുത്തുകാർ ഈ ഉത്തരവാദിത്വമേറ്റെടുക്കാൻ പ്രതിബദ്ധതയോടെ പരിശ്രമിക്കണമെന്നും കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കായിക്കര മഹാകവി കുമാരനാശാൻ സ്മാരകത്തിൽ സംഘടിപ്പിച്ച കുടുംബസംഗമം വിലയിരുത്തി. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വായനാസംസ്കാരം വീണ്ടെടുക്കാൻ ഇത്തരം കൂട്ടായ്മകൾ അനിവാര്യമാണെന്ന് കുടുംബസംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് സാഹിത്യകാരൻ എം.എം.പുരവൂർ അഭിപ്രായപ്പെട്ടു.
കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ചിന്ത്രനെല്ലൂർ തുളസി അധ്യക്ഷത വഹിച്ചു. വർക്കലയിൽ കഴിഞ്ഞ അമ്പതു വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന കലാ-സാഹിത്യ- സാംസ്കാരിക കൂട്ടായ്മകളിലെ സാരഥികളായ സിനിആർട്ടിസ്റ്റ് ഞെക്കാട് രാജ്, പ്രൊഫ. ഷിഹാബുദ്ദീൻ, എം.എം.പുരവൂർ, എ.വി.ബാഹുലേയൻ, അഡ്വ.സുഗതൻ, മുരളീകൃഷ്ണൻ, ബി.പ്രഭ, എന്നിവരെ സ്നേഹാദരം പരിപാടിയുടെ ഭാഗമായി ആദരിച്ചു.
സമാപന സമ്മേളനം കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. കലാസാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി വടശ്ശേരിക്കോണം പ്രസന്നൻ അധ്യക്ഷത വഹിച്ചു. കല്ലമ്പലം ശ്രീകണ്ഠൻ, കായിക്കര അശോകൻ, ജയറാണി.റ്റി, ഡോ.അശോക് ശങ്കർ, മുത്താന സുധാകരൻ, ജയശ്രീ ആറ്റിങ്ങൽ, പ്രസേന സിന്ധു, രണിത.റ്റി, ആനയറ വിജയൻ, ആർ.എസ് രാജ്, ചന്ദ്രിക കുമാരി,ജഗൽമോഹൻ, ഷീനാരാജീവ്‌, അയിലം വസന്തകുമാരി, മജീഷ്യൻ വർക്കല മോഹൻദാസ്, ഷീന പുല്ലുതോട്ടം, ഷെഹീദ തുടങ്ങിയവർ സംസാരിച്ചു. ആദരിക്കപ്പെട്ടവർ മറുപടി പ്രസംഗം നടത്തി.
കലാ-സാംസ്‌കാരിക പരിപാടികൾ, കായികമേള, ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ്സ്, മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കൽ എന്നിവയും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *