January 15, 2026

തിരുവനന്തപുരം: കായംകുളം, പത്തനംതിട്ട എന്നിവിടങ്ങളിൽ വർഷങ്ങളായി നേത്രചികിത്സ രംഗത്ത് വിശ്വസ്ത നാമമായി പ്രവർത്തിച്ച ഇസാറ ഐ കെയർ, തലസ്ഥാന നഗരിയിൽ ( ജോൺസ്‌ സ്‌ക്വയർ , പട്ടം ) സേവനം വിപുലീകരിച്ചു. ആശുപത്രി പ്രിൻസ് അവിട്ടം തിരുനാൾ ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു.
ഇസാറ ഐ കെയർ, മധ്യതിരുവിതാംകൂറിലെ പ്രശസ്ത നേത്രപരിചരണ സ്ഥാപനമായി, ആധുനിക സൗകര്യങ്ങളും പരിചയസമ്പന്നരായ വിദഗ്ധരുടെ സേവനവും ഒരുമിപ്പിച്ച്, മികച്ച നേത്രപരിചരണം നൽകുന്നു.
ഉദ്ഘാടനത്തോടനുബന്ധിച്ച്, 100 പേർക്ക് സൗജന്യ തിമിര ശസ്ത്രക്രിയ നൽകുന്ന “Shine 2025” പദ്ധതി റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് IPS അനാവരണം ചെയ്തു. ഇസാറ ഗ്രൂപ്പ് ചെയർമാൻ അഡ്വ. അബ്ദുള്ള സിയാദ്, “തിമിരരഹിത തിരുവനന്തപുരം” ലക്ഷ്യമാക്കി Shine 2025 ആരംഭിക്കുന്നതായും അറിയിച്ചു.
ചടങ്ങിൽ ഡോ. ഷൈൻ ആർ.എസ്., ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ, ഇസാറ ഡയറക്ടർ ശ്രീ മാക്സ്‌വെൽ ഫ്രാൻസിസ്, ഹെഡ് ഓഫ് ക്ലിനിക്കൽ സർവീസസ് ഡോ. ജോസഫ് സേവ്യർ, റീജണൽ മാനേജർ ശ്രീ ഉമേഷ്, കേശവദാസപുരം വാർഡ് കൗൺസിലർ ബഹു. അംശു വാമദേവൻ, പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. മനു കല്ലംപള്ളി, ജോൺസ് സ്‌ക്വയർ ഉടമ ശ്രീ ഏബ്രഹാം കുര്യൻ, സെന്റർ മാനേജർ ശ്രീ മാത്യു തോമസ് എന്നിവരും സംസാരിച്ചു . സാമൂഹിക-രാഷ്ട്രീയ രംഗത്തെ മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഒക്ടോബർ 31 വരെ സൗജന്യ കൺസൾട്ടേഷൻ ലഭ്യമാകും.

ബുക്കിംഗ്: 0471-2337899 | 9037913490

Leave a Reply

Your email address will not be published. Required fields are marked *