ശ്രീ നാരായണഗുരു സമാധി ദിനത്തിനോടനുബന്ധിച്ചുള്ള ഡ്രൈഡേ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഓഫീസിലെ എക്സ്സൈസ് ഇൻസ്പെക്ടർ രചന സിയും പാർട്ടിയും ചേർന്ന് നടത്തിയ അന്വേഷണത്തിൽ KL 22 B 2061 നമ്പർ ഹോണ്ട ഏവിയേറ്റർ വാഹനത്തിൽ വില്പനയ്ക്കായി കൊണ്ടുവന്നത് വില്പനയ്ക്കു വേണ്ടി വീട്ടിൽ സൂക്ഷിച്ചിരുന്നതുമായ ഗോവയിൽ നിന്നുള്ള 49 കുപ്പി മദ്യവും(36.750 ലിറ്റർ), മദ്യം വിറ്റ വകയിൽ കിട്ടിയ പണവുമായി ഒരാളെ പിടികൂടി. ചിറയിൻകീഴു അഴൂർ വില്ലേജിൽ മരങ്ങാട്ടുകോണം കോണത്ത് വീട്ടിൽ ആനന്ദൻ മകൻ ബാബു (44 വയസ് ) എന്ന ആളെയാണ് ആറ്റിങ്ങൽ എക്സൈസ് അറസ്റ്റ് ചെയ്തത്. കൊറോണ കാലഘട്ടത്തിൽ വാറ്റുചാരായം വില്പന നടത്തിയതിനു ഇയാളെ ആലപ്പുഴ ജില്ലയിൽ വച്ച് മുൻപ് പോലീസ് പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
ഗോവൻ മദ്യവുമായി ആറ്റിങ്ങൽ എക്സ്സൈസ് പിടികൂടിയ പ്രതിയും തൊണ്ടിവക സാധനങ്ങളുമായി ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു ആറ്റിങ്ങൽ എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ രചന സി,അസിസ്റ്റന്റ് എക്സ്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് ) അശോകകുമാർ, പ്രിവന്റീവ് ഓഫീസർ ഷിബു കുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) ദേവിപ്രസാദ്, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷജീർ , സജിത്ത് സിവിൽ എക്സ്സൈസ് ഡ്രൈവർ ആദർശ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്
