ഐഎൻടിയുസി യങ് വർക്കേഴ്സ് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി വോട്ട് അധികാർ യാത്രക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ജനറൽ പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാർച്ച് ജില്ലാ പ്രസിഡന്റ് വി.ആർ. പ്രതാപൻ ദീപശിഖ കൈമാറി. ജില്ലാ സെക്രട്ടറി ജലിൻ ജയരാജ് മുഖ്യപ്രഭാഷണം നടത്തി.
ജനറൽ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അക്ഷയ് മലയൻകീഴ് സ്വാഗതം അറിയിച്ചു. യോഗം INTUC യങ് വർക്കേഴ്സ് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കാർത്തിക് ശശി ഉദ്ഘാടനം ചെയ്തു.
YWC സംസ്ഥാന ഭാരവാഹികളായ ദീപു ശിവ, രതീഷ് പി.ആർ., അനൂപ് പകൽക്കുറി, വിഷ്ണു ജെ.ജെ., സുധീഷ്, അരുൺ രവികുമാർ, അനന്തു കോലോത്ത്, YWC കൊല്ലം ജില്ലാ പ്രസിഡന്റ് ഷഹനാസ് എ. സലാം,
ജില്ലാ ഭാരവാഹികളായ അരുൺ ചന്ദ്രൻ, രാഹുൽ വെട്ടുകാട്, അരുൺ കുമാർ, വിളപ്പിൽ ജിതൻ, വിവേക്, നിഖിൽ കോരാണി, അനീഷ് കുരിശിങ്കൽ എന്നിവർ യോഗത്തിൽ സംസാരിച്ചു.
