ചിറയിൻകീഴ്: ജീവൻസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ശാർക്കര മൈതാനിയിൽ വച്ച് വിദ്യാർത്ഥികൾക്കുള്ള
കലാ കായിക മത്സരങ്ങൾ നടന്നു. സമാപന സമ്മേളനത്തിൽ വച്ച് കഴിഞ്ഞ വർഷത്തെ ഹയർ സെക്കൻഡറി +2 പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ 1200 ൽ 1200 മാർക്ക് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ജീവൻസ് എൻഷ്വറിലെ വിദ്യാർത്ഥിയായ സംഗീത. ബി.എസിന് മാനേജ്മെൻറിൻ്റെ വക
1 പവൻ സ്വർണ്ണാഭരണം പ്രിൻസിപ്പാൾ
ശ്രീ.രാജീവ് സമ്മാനിച്ചു.
ജി. ഗോപകുമാർ, സിജി, ഷബിൻ, ഷിജു തുടങ്ങിയവർ സംസാരിച്ചു
