ആറ്റിങ്ങൽ : ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഒരു യു.ഡി.ഫ് സർക്കാർ അധികാരത്തിൽ വരുമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തർ എം. പി.
മഹിളാ സാഹസ് കേരള യാത്രയ്ക്ക് ആറ്റിങ്ങൽ മണ്ഡലത്തിൽ ബുധനാഴ്ച വൈകുന്നേരം മഹിളാ കോൺഗ്രസ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു ജെബി മേത്തർ എം.പി.
മുൻ എം. പി രമ്യ ഹരിദാസ് യോഗം ഉദ്ഘാടനം ചെയ്തു . മഹിള കോൺഗ്രസ് ആറ്റിങ്ങൽ , വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ദീപ രവി യോഗത്തിന്റെ അധ്യക്ഷയായിരുന്നു.ജില്ല പ്രസിഡന്റ് ഗായത്രി. വി. നായർ, സംസ്ഥാന വൈസ് പ്രസിഡന്റ് ലക്ഷ്മി ആർ, സംസ്ഥാന സെക്രട്ടറിമാരായ ബിന്ദു ചന്ദ്രൻ, ദീപ അനിൽ, ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ദീപ,സെക്രട്ടറിയും കൗൺസിലറുമായ രമദേവി അമ്മ, ഈസ്റ്റ് മണ്ഡലം പ്രസിഡന്റും കൗൺസിലറുമായ സതി. കെ. തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
