അഴൂർ പഞ്ചായത്ത് സംവരണ വാർഡുകളിലെ നറുക്കെടുപ്പിൽ നടന്ന അട്ടിമറി നീക്കങ്ങൾ കണ്ടുപിടിച്ച് കളക്ടറുടെ മുന്നിൽ ബോധ്യപ്പെടുത്തുകയും, നറുക്കെടുപ്പ് നിർത്തി വപ്പിക്കുകയും ചെയ്ത കോൺഗ്രസ് പ്രതിനിധികളായ മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, ബ്ലോക്ക് ജനറൽ സെക്രട്ടറിമാരായ മാടൻവിള നൗഷാദ്, എസ്.ജി അനിൽ കുമാർ, പഞ്ചായത്തംഗം കെ. ഓമന എന്നിവരെ ഡി.സി.സി പ്രസിഡൻ്റ് എൻ. ശക്തൻ അനുമോദിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ, എസ് മധു എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു അനുമോദനം.
മാറ്റിവച്ച നറുക്കെടുപ്പ് ഇന്ന് കളക്ട്രേറ്റിൽ നടത്തി സംവരണ വാർഡുകൾ നിശ്ചയിച്ചു.
