January 15, 2026

ആറ്റിങ്ങൽ :- ഇന്ത്യയിലെ ആദ്യ സ്വാതന്ത്ര്യസമരപോരാട്ടമായി ചരിത്രം വിലയിരുത്തുന്ന ആറ്റിങ്ങൽ കലാപത്തിന്റെ 304 )0 വാർഷികവും സ്റ്റേറ്റ് കോൺഗ്രസ്‌ നിരോധനവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ നടന്ന വെടിവെപ്പിന്റെ 87 )0 വാർഷികവും എസ്. എസ് ഹരിഹരയ്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് വക്കംജി സ്ക്വയറിൽ സമുചിതമായി ആചരിക്കുകയുണ്ടായി.വെടിവെയ്പ്പിൽ മരണമടഞ്ഞ ധീര ദേശാഭിമാനികൾക്ക് പ്രണാമം അർപ്പിച്ചുകൊണ്ട് രക്തസാക്ഷി മണ്ഡപത്തിൽ ആദ്യ ദീപം തെളിച്ചു കൊണ്ട് അടൂർപ്രകാശ് എം. പി വാർഷികാചാരണ പരിപാടികൾ ഉത്ഘാടനം ചെയ്തു. വേണ്ടത്ര ശ്രദ്ധയിൽപ്പെടാതെപോയ ഈ രണ്ടു സംഭവങ്ങളും ജനശ്രദ്ധയിൽ കൊണ്ടുവരുന്നതിനും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഹരിഹരയ്യർ ഫൗണ്ടേഷന്കഴിയുന്നു എന്നുള്ളത് അഭിമാനകരമാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.
ഹരിഹരയ്യർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കർമ്മശ്രേഷ്ഠ 2025 അവാർഡ്‌ പ്രമുഖ അഭിഭാഷകനും ജില്ലാ ജഡ്ജിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായിരുന്ന രാജപ്പനാചാരിക്ക് മരണാനന്തര ബഹുമതിയായി അടൂർ പ്രകാശ് എം. പി കുടുംബത്തിന് കൈമാറി.അതോടൊപ്പം പാരമ്പര്യ വിഷ ചികിത്സയിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ജബ്ബാർ കുടുംബത്തിലെ 4-)0 തലമുറക്കാരനായ നൗഷാദ് വൈദ്യർക്ക് ട്രെഡിഷണൽ മെഡിസിനിൽ ഹോണരറി ബിരുദം ലഭിച്ചത് പരിഗണിച്ചു പ്രത്യേക പുരസ്‌കാരം നൽകി. സാമൂഹ്യ-രാഷ്ട്രീയ- വിദ്യാഭ്യാസ രംഗത്തെ കഴിഞ്ഞകാല സേവനങ്ങൾ വിലയിരുത്തി വക്കം സ്വദേശി സുശീല ടീച്ചർക്കും ചരിത്ര പുസ്തക രചയിതാവ് ആറ്റിങ്ങൽ ക. മോഹൻലാലിനും സമ്മേളനം പ്രത്യേക ആദരവ് നൽകുകയുണ്ടായി.
സമ്മേളനത്തിൽ ഫൗണ്ടേഷൻ പ്രസിഡന്റ്‌ ഡോ. വി. എസ് അജിത് കുമാർ അദ്ധ്യക്ഷത വഹിച്ചു.പാവപ്പെട്ടവർക്ക് അരിയും സാമ്പത്തിക സഹായവും എൻ. പീതാമ്പരകുറുപ്പ് എക്സ് എംപി കൈമാറി. ഡി. സി. സി ജനറൽ സെക്രട്ടറിമാരായ വക്കം സുകുമാരൻ,എൻ. ആർ ജോഷി, ജയചന്ദ്രൻ, എസ്. ശ്രീരംഗൻ, ഫൗണ്ടേഷൻ സെക്രട്ടറി ജെ. ശശി, ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ കെ.ആർ അഭയൻ,മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ദീപാ അനിൽ,കെ. അജന്തൻ നായർ, ശാസ്തവട്ടം രാജേന്ദ്രൻ, സലിം പാണന്റെമുക്ക്, വി. ചന്ദ്രിക,പി. ജചന്ദ്രൻ നായർ, കെ. കൃഷ്ണ മൂർത്തി, കെ. സുബാഷ് ബാബു, മണനാക്കു ഷിഹാബുദീൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *