അവനവഞ്ചേരി:ഒക്ടോബർ 8,9 തീയതികളിൽ അവനവഞ്ചേരി ഹൈ സ്കൂളിൽ വെച്ചു നടന്ന ഉപജില്ല ശാസ്ത്രോത്സവത്തിൽ എൽ.പി വിഭാഗത്തിൽ ഗണിതശാസ്ത്രമേളയിൽ ഓവറോൾ ഒന്നാം സ്ഥാനവും പ്രവൃത്തി പരിചയ മേളയിലും,സാമൂഹ്യ ശാസ്ത്ര മേളയിലും ഓവറോൾ രണ്ടാം സ്ഥാനവും,യു.പി വിഭാഗത്തിൽ ഗണിതശാസ്ത്രമേള,പ്രവൃത്തിപരിചയമേള,ഐ.ടി മേള എന്നീ വിഭാഗങ്ങളിൽ ഓവറോൾ ഒന്നാം സ്ഥാനവും ശാസ്ത്രവിഭാഗത്തിൽ എൽ.പി യിൽ അഞ്ചാം സ്ഥാനവും,യു.പി യിൽ നാലാം സ്ഥാനവും കരസ്ഥമാക്കി . 320 പോയിന്റ് നേടി ആറ്റിങ്ങൽ സബ്ജില്ലയിലെ പ്രൈമറി വിദ്യാലയങ്ങളിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഉജ്ജ്വല വിജയം നേടി
