ഇന്ത്യയിലെ തൊഴിലാളികളുടെ അവകാശമായ തൊഴിലുറപ്പ് പദ്ധതി സംരക്ഷിക്കുന്നതിനായി കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യയിലുടനീളം നടക്കുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി കോൺഗ്രസ് അഴൂർ – പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ പെരുങ്ങുഴി മാർക്കറ്റ് ജംഗ്ഷനിൽ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. ഗ്രാമീണ ജനതയുടെ അവകാശമായിരുന്ന
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുന്നതിൻ്റെ ഭാഗമായാണ് മഹാത്മാഗാന്ധിയുടെ പേര് ഈ പദ്ധതിയിൽ നിന്നും നീക്കം ചെയ്യുകയും, കേന്ദ്രവിഹിതം വെട്ടിക്കുറക്കുകയും ചെയ്തതെന്നും പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്തു കൊണ്ട് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് കൃഷ്ണകുമാർ പറഞ്ഞു. പെരുങ്ങുഴി മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ അദ്ധ്യക്ഷത വഹിച്ചു. അഴൂർ മണ്ഡലം പ്രസിഡൻ്റ് അജിത് രാജ് സ്വാഗതം പറഞ്ഞു. മരിയാ ഉമ്മൻ ചാണ്ടി, ആറ്റിങ്ങൽ സുരേഷ്, മാടൻവിള നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം മിനി ജയചന്ദ്രൻ, ബി. സുധർമ്മ, കെ. ഓമന, രഞ്ജിത് പെരുങ്ങുഴി, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, എം. ഷാബുജാൻ, പ്രവീണകുമാരി, രാജൻ കൃഷ്ണപുരം, എസ് സുരേന്ദ്രൻ, UDF പഞ്ചായത്ത് കമ്മിറ്റി കൺവീനർ നവാസ് മാടൻവിള തുടങ്ങിയവർ സംസാരിച്ചു.
