തിരുവനന്തപുരം : യുഡിഎഫ് അധികാരത്തിൽ വരുമ്പോൾ കെഎസ്ആർടിസിയെ പുനരുജ്ജീവിപ്പിക്കുമെന്ന് മുൻമന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു.
കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് ഡ്രൈവേഴ്സ് യൂണിയന്റെ സംസ്ഥാന ജനറൽ കൗൺസിൽ യോഗം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ ജനറൽ സെക്രട്ടറി സോണി, വൈസ് പ്രസിഡന്റ് പ്രദീഷ്, ജോയിന്റ് സെക്രട്ടറിമാരായ എ.ഡി. ബിജു, മുരുകൻ, ജോബി അഗസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
