കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ജുമാ:മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 77-മത് റിപ്പബ്ലിക് ദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു. കുളത്തൂപ്പുഴ മുസ്ലിം ജമാ-അത്ത് സെക്രട്ടറി വി.എ ഷറഹുദ്ദീൻ തലച്ചിറ ജുമാമസ്ജിദ് അങ്കണത്തിൽ ദേശീയപതാക ഉയർത്തി. ഫാറൂഖിയ അറബിക് കോളേജ് പ്രിൻസിപ്പൽ ഹാഫിള് താജുദ്ദീൻ ബാഖവി റിപ്പബ്ലിക്ദിന സന്ദേശം നൽകി. ജമാഅത്ത് ഇമാം ഹാഫിള് ഹമ്മാദ് ബാഖവി ഭരണഘടനയുടെ ആമുഖം വായിച്ചു. ജമാ:അത്ത് വൈസ് പ്രസിഡൻ്റ് ഷിഹാബുദ്ദീൻ ഭരണഘടന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാറൂഖിയ അറബിക് കോളേജ് വിദ്യാർത്ഥികൾ ദേശഭക്തി ഗാനങ്ങൾ ആലപിച്ചു.
നംഷീദ് നജാഹി, റിയാസ് മന്നാനി, സാബിത്ത് ബാഖവി, അൻഷാദ് മുസ്ലിയാർ, നാസറുദ്ദീൻ മൗലവി, സൈഫുദ്ദീൻ മുസ്ലിയാർ, ഹാഷിം പ്ലാവിള, എം.സൈഫുദ്ദീൻ, ഷെരീഫ് പാട്ടപ്പള്ളി, ഷൈജു പ്ലാവിള തുടങ്ങിയവർ റിപ്പബ്ലിക് ദിനാചരണ പരിപാടികൾക്ക് നേതൃത്വം നൽകി.
