തിരുവനന്തപുരം; യുജിസി ഏഴാം ശമ്പള പരിഷ്കരണത്തിലെ എൻട്രി കേഡർ അനോമലി പരിഹരിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശികയും, ഡിഎ അരിയറും അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ആയുർവേദ കോളേജിൽ അവകാശ ദിനാചരണം നടന്നു. പ്രതിഷേധത്തിന്റെ ഭാഗമായി രാവിലെ മുതൽ ബാഡ്ജ് ധരിച്ചാണ് അധ്യാപകർ ജോലി നോക്കിയത്.. ഉച്ചക്ക് കോളേജ് അങ്കണത്തിൽ കൂടിയ പൊതുയോഗത്തിൽ മുഴുവൻ അധ്യാപകരും പങ്കെടുത്തു.. യൂണിറ്റ് വൈസ് പ്രസിഡണ്ട് ഡോ. സുബിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന സെക്രട്ടറി ഡോ. സുനീഷ് മോൻ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ ആരോഗ്യ രംഗത്തിന് വേണ്ടിയും, ആയുർവേദ ചികിത്സയ്ക്ക് വേണ്ട പ്രചാരണത്തിന് വേണ്ടിയും അക്കാദമിക് മേഖലയിലും ആഹോരാത്രം പണിയെടുക്കുന്ന ആയുർവേദ അധ്യാപകരുടെ ന്യായമായ അവകാശങ്ങൾ സർക്കാർ അടിയന്തിരമായി നടപ്പാക്കണമെന്നും ഡോ. സുനീഷ് മോൻ ആവശ്യപ്പെട്ടു.
യൂണിറ്റ് സെക്രട്ടറി ഡോ. നീനു സ്വാഗതം പറഞ്ഞ ചടങ്ങിൽ , സംസ്ഥാന വൈസ് പ്രസിഡൻറ് ഡോ രശ്മി ബി, സംസ്ഥാന ട്രഷറർ ഡോ ഇന്ദുലേഖ, സംസ്ഥാന കമ്മിറ്റി മെമ്പർ ഡോ ജനീഷ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു… യൂണിറ്റ് ജോയിൻ സെക്രട്ടറി ഡോ അനുശങ്കർ യോഗത്തിന് നന്ദി പറഞ്ഞു
