രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ എഴുപത്തി ഒമ്പതാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ അഴൂർ പഞ്ചായത്തിലെ വാർഡ്, ബൂത്ത് കമ്മിറ്റികൾ മഹാത്മജി അനുസ്മരണ പരിപാടികൾ സംഘടിപ്പിച്ചു.
പെരുങ്ങുഴി ജംഗ്ഷനിൽ നടന്ന പഞ്ചായത്ത് തല അനുസ്മരണ പരിപാടി ഡി.സി.സി അംഗം ബി. മനോഹരൻ ഉദ്ഘാടനം ചെയ്തു. അഴൂർ മണ്ഡലം പ്രസിഡൻ്റ് അജിത് രാജ് അദ്ധ്യക്ഷത വഹിച്ചു. പെരുങ്ങുഴി മണ്ഡലം പ്രസിഡൻ്റ് എ.ആർ നിസാർ, മാടൻവിള നൗഷാദ്, എം.കെ ഷാജഹാൻ, എസ്.ജി അനിൽകുമാർ, എ.കെ ശോഭന ദേവൻ, രാജൻ കൃഷ്ണപുരം, എസ്. സുരേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
മാവിൻ്റെമൂട്, നാലുമുക്ക്, സി.ഒ നഗർ, മാടൻവിള, കൊട്ടാരംതുരുത്ത്, പഞ്ചായത്ത് ഓഫീസ് ജംഗ്ഷൻ തുടങ്ങിയ ഇടങ്ങളിൽ നടന്ന അനുസ്മരണ പരിപാടികളിൽ കോൺഗ്രസ്, മഹിളാകോൺഗ്രസ് നേതാക്കൾ പങ്കെടുത്തു
